Connect with us

Kerala

കൊല്ലത്ത് കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപ്പിടിത്തം

ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Published

|

Last Updated

കൊല്ലം | ശക്തികുളങ്ങര പള്ളിക്ക് സമീപം കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപ്പിടിത്തം. പ്രദേശത്ത് വ്യാപകമായി പുക പടര്‍ന്നു.പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തികുളങ്ങരയില്‍ അടിഞ്ഞ MSC എല്‍സ ത്രീ കപ്പലിലെ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.

ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെ കണ്ടെയനറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീ പിടിച്ചത്.ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

 

---- facebook comment plugin here -----

Latest