Connect with us

indian air force

എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി അടുത്ത വ്യോമസേനാ മേധാവിയാവും

1982 ല്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റായാണ് വി ആര്‍ ചൗധരി വ്യോമ സേനയില്‍ ചേരുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | എയര്‍ മാര്‍ഷല്‍ വിവേക് റാം ചൗധരി വ്യോമസേനാ മേധാവിയാവും. നിലവില്‍ സേനയുടെ ഉപ മേധാവിയാണ് ഇദ്ദേഹം. ഇപ്പോള്‍ സ്ഥാനം വഹിക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൂരിയ സെപ്റ്റംബര്‍ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

1982 ല്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റായാണ് വി ആര്‍ ചൗധരി വ്യോമ സേനയില്‍ ചേരുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയും വെല്ലിംഗ്ടണ്ണിലെ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളേജിലേയും പൂര്‍വ്വ വിദ്യാര്‍ഥിയാണ് ഇദ്ദേഹം. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Latest