Connect with us

National

എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക്

വായുവില്‍ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങള്‍ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്ക്. വായുവില്‍ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങള്‍ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണ്. എന്നാല്‍ അത് യാത്രക്കാര്‍ക്ക് പരിക്കുണ്ടാക്കും വിധം ശക്തമാകുന്നത് അപൂര്‍വമാണെന്ന് അധികൃതര്‍ പറഞ്ഞു.

ഏഴു യാത്രക്കാര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ വെച്ചുതന്നെ പ്രഥമ ശുശ്രൂഷ നല്‍കിയതായും സിഡ്നിയില്‍ എത്തിയ ശേഷം തുടര്‍ ചികിത്സ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യയും വ്യോമയാന മന്ത്രാലയവും അന്വേഷണം ആരംഭിച്ചു.