Kerala
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

കോഴിക്കോട്| കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം സങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ദോഹയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ IX 375 എക്‌സ്പ്രസ് വിമാനമാണ് ഇന്ന് രാവിലെ 11 മണിയോടെ തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉള്‍പ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്. അതേസമയം മറ്റു പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തില്‍ വിമാനം തിരിച്ചെത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ക്യാബിന്‍ എസിയില്‍ എന്തോ സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ അടിയന്തര ലാന്‍ഡിംഗ് അല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സാങ്കേതിക പിഴവ് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് വിമാനം ലാന്‍ഡിംഗ് നടത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെ യാത്രക്കാര്‍ക്ക് ബദല്‍ വിമാനം ക്രമീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതുവരെ യാത്രക്കാര്‍ക്ക് ഭക്ഷണം, വെള്ളം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.