Connect with us

National

അഫ്ഗാനില്‍നിന്നുള്ള 129 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

ഇന്ന് രാവിലെയാണ എയര്‍ ഇന്ത്യ കാബൂളിലേക്ക് പുറപ്പെട്ടത്

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യക്കാരുമായി അഫ്ഗാനിസ്ഥാനില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 129 യാത്രക്കാരുമായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ-244 വിമാനമാണ് രാത്രി എട്ടോടെ ഡല്‍ഹിയിലെത്തിയത്.

ഇന്ന് രാവിലെയാണ എയര്‍ ഇന്ത്യ കാബൂളിലേക്ക് പുറപ്പെട്ടത്. എന്നാല്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനത്തിന് കാബൂളില്‍ ഇറങ്ങാന്‍ സാധിച്ചത്. ലാന്‍ഡിംഗ് ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ ഇറങ്ങാന്‍ വൈകിയതെന്നാണ് വിവരം.നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് കാബൂളിലേക്ക് ഇന്ത്യയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.