Connect with us

National

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് രണ്ട് പെെലറ്റുമാർക്ക് വീരമൃത്യു

9 വർഷത്തിനിടെ ബാർമറിൽ സൈനിക വിമാനം തകർന്ന എട്ടാമത്തെ കേസാണിത്.

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനിലെ ബാര്‍മറിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് രണ്ട് പെെലറ്റുമാർക്ക് വീരമൃത്യു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്.

വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്. വിമാനം വീണിടത്ത് 15 അടി ചുറ്റളവിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. 9 വർഷത്തിനിടെ ബാർമറിൽ സൈനിക വിമാനം തകർന്ന എട്ടാമത്തെ കേസാണിത്.

സംഭവത്തെ കുറിച്ച് വായുസേന മേധാവി വി.ആര്‍. ചൗധരി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ആശയവിനിമയം നടത്തി. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest