Connect with us

From Congress to BJP

പത്മജക്കു പിന്നാലെ പത്മിനിതോമസും ബി ജെ പിയിലേക്ക്

മുന്‍ കായിക താരവും സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമാണ് പദ്മിനി തോമസ്

Published

|

Last Updated

തിരുവനന്തപുരം | പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസും ബി ജെ പിയിലേക്ക്. മുന്‍ കായിക താരവും സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പദ്മിനി തോമസ് ഇന്ന് ബി ജെ പിയില്‍ ചേരുമെന്നാണു വിവരം.

ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തുമെന്നാണ് അവര്‍ പറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബി ജെ പിയില്‍ ചേരുമെന്ന് ഇന്നലെ ബി ജെ പി നേതൃത്വം അറിയിച്ചിരുന്നു.

ആരൊക്കെയാണ് ബി ജെ പിയില്‍ ചേരുന്നതെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ ചേര്‍ന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ ആഘാതമായിരിക്കെയാണ് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുന്നത്.

---- facebook comment plugin here -----

Latest