Connect with us

assam school reopening

ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികള്‍ സ്‌കൂള്‍ മുറ്റത്ത്

സംസ്ഥാനതല പ്രവേശനോത്സവം അല്‍പ്പസമയത്തിനകം ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞ് കിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു. രാവിലെ മുതല്‍ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തി തുടങ്ങി. എല്ലാവിധ മുന്നൊരുക്കളും സുരക്ഷയും ഉറപ്പുവരുത്തിയാണ് പ്രവേശനോത്സവം. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംസ്ഥാനതല പവേശനോത്സവം രാവിലെ 8.30ന് നടക്കും. പ്രൈമറി, പത്ത്, പ്ലസ് ടു ക്ലാസുകളാണ് ആദ്യം തുടങ്ങുക. എട്ട്, ഒമ്പത് ക്ലാസുകള്‍ ഈ മാസം 15ന് ആരംഭിക്കും. 42 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്ക് ശേഷം അവലോകനം നടത്തി വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട. ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. സ്‌കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നല്‍കും. 24300 തെര്‍മ്മല്‍ സ്‌ക്യാനര്‍ വിതരണം ചെയ്തിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

 

 

Latest