School Kalolsavam
ആദിത്യൻ അത്ഭുത ബാലൻ
ഹൈസ്‌കൂൾ വിഭാഗം ഹിന്ദി പ്രസംഗത്തിൽ എ ഗ്രേഡ് നേടി ആദിത്യൻ എന്ന ഉജ്ജ്വല ബാല്യം. മെനിഞ്ചോ മൈലോസിസ് എന്ന അസുഖം കാരണം ജന്മനാ അരക്കു താഴെ സ്വാധീനമില്ലാതിരുന്ന ആദിത്യനാണ് ഹിന്ദി പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി മടങ്ങുന്നത്.
സെന്റ് ജോസഫ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആദിത്യൻ ഹിന്ദി പ്രസംഗത്തിൽ മാത്രമാണ് മത്സരിച്ചത്.
അധ്യാപകരായ സുനിൽ ജോർജ് സിജി ജോസഫ് ദമ്പതികളുടെ മകനാണ്.
ദിവസവും സ്‌കൂളിലെത്താനുള്ള പ്രയാസം കാരണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രം സ്‌കൂളിൽ പോകുന്ന ഈ മിടുക്കൻ യൂട്യൂബ് വീഡിയോകളിലൂടെ തമിഴ്, ഹിന്ദി പ്രസംഗങ്ങളും വശത്താക്കിയിട്ടുണ്ട്. ആദിത്യന് എല്ലാവിധ പിന്തുണകളുമായി അവന്റെ രക്ഷിതാക്കളും കൂടെയുണ്ട്.
---- facebook comment plugin here -----





