Connect with us

Kerala

എ ഡി ജി പി- ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ വ്യക്തത വരുത്തണം; സംസ്ഥാന ഘടകത്തോട് റിപ്പോര്‍ട്ട് തേടി: ഡി രാജ

സംസ്ഥാനത്തെ ഒരു ഉന്നതല പോലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി |  എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ചയില്‍ വ്യക്തത വരുത്തണമെന്ന് സിപിഐ നേതാവ് ഡി രാജ. വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചെന്നും ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ ഒരു ഉന്നതല പോലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തിയത് . എന്തായിരുന്നു അതിന്റെ പശ്ചാത്തലം.  ഒരുപാട് ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. ജനങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കണം. എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്ന് വ്യക്തമാകണം-ഡി രാജ പറഞ്ഞു.
കാണണ
അതേ സമയം വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഏറെ ബാധിച്ചിട്ടുണ്ടെന്നും ഇതിനെ ഗൗരവമായി കാണമെന്നും സിപിഎം സെംസ്ഥാന സെക്രട്ടറിബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest