Kerala
സെക്രട്ടേറിയേറ്റില്‍ സീലിങ് തകര്‍ന്ന് വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്
തലക്ക് പരുക്കേറ്റ അജി ഫിലിപ്പിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അപകടം. സംഭവത്തില്‍ അഡീഷണല്‍ സെക്രട്ടറിക്ക് പരുക്കേറ്റു. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് തകര്‍ന്നു വീണത്. ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെ അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലക്ക് പരുക്കേറ്റ അജി ഫിലിപ്പിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 2.15ഓടെയാണ് സംഭവം . അപകടം നടക്കുമ്പോള്‍ അജി ഫിലിപ്പ് മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സീലിങിന് കാലപ്പഴക്കമുണ്ടെന്നും അറ്റക്കുറ്റപ്പണികള്‍ കൃത്യമായി നടന്നിരുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു
---- facebook comment plugin here -----