Connect with us

love jihad

ജോര്‍ജ് എം തോമസിനെതിരായ നടപടി: ഇന്ന് തീരുമാനം

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് നടപടി തീരുമാനിക്കും

Published

|

Last Updated

കോഴിക്കോട് | കോടഞ്ചേരിയിലെ മിശ്രവിവാഹത്തെ ലൗജിഹാദ് ആരോപണമാക്കി മാറ്റിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജോര്‍ജ് എം തോമസിനെതിരെ സി പി എം എന്ത് നടപടി സ്വീകരിക്കുമെന്ന് ഇന്നറിയാം. ഉച്ചക്ക് രണ്ട് മണിക്ക് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ നടപടി തീരുമാനിക്കും. ശേഷം ജില്ലാ കമ്മിറ്റി ചേരും. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണനും യോഗങ്ങളില്‍ പങ്കെടുക്കും. ശാസന അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമിതിയില്‍ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ഉചിത നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മിറ്റിയെ സംസ്ഥാന സമിതി ചുമതലപ്പെടുത്തുകയായിരുന്നു. ഒരു മിശ്രവിവാഹത്തെ ലൗ ജിഹാദില്‍ കൂട്ടിക്കെട്ടി ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശം പാര്‍ട്ടിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയതായാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി വരുന്നത്.

ഡി വൈ എഫ്ഐ മേഖല സെക്രട്ടറിയും, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിന്റെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ജോര്‍ജ് എംതോമസിന്റെ പരാമര്‍ശം. ഷെജിന്റെയും ജോസനയുടെയും വിവാഹം സമുദായ സ്പര്‍ധഉണ്ടാകുമെന്ന ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.

 

 

Latest