Connect with us

Kerala

പച്ചോല വൈദ്യുതി ലൈനിൽ തട്ടി അപകടം; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഫയര്‍ഫോഴ്സ് സംഘം അതിസാഹസികമായാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

Published

|

Last Updated

വൈക്കം| തെങ്ങില്‍ നിന്ന് വെട്ടിയിട്ട പച്ചോല സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളി അരമണിക്കൂറോളം തെങ്ങില്‍ കുടുങ്ങിക്കിടന്നു. വിനു (46)നാണ് അപകടം സംഭവിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെ താഴെയിറക്കിയത്.

ഷോക്കേറ്റ ആഘാതത്തില്‍ താഴേക്ക് ഇറങ്ങാന്‍ കഴിയാതെ വിനു തെങ്ങില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. വെിനുവിന്റെ കൈകള്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. കാലിന് മരവിപ്പുള്ളതിനാല്‍ വിദഗ്ധമായ അസ്ഥിരോഗ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം അതിസാഹസികമായാണ് വിനുവിനെ രക്ഷപ്പെടുത്തിയത്.

Latest