Kerala
ചേർത്തലയിൽ വാനും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
ചേര്‍ത്തല | ചേര്‍ത്തല ഒറ്റപ്പനയില്‍ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കോടന്‍ തുരുത്ത് സ്വദേശി അംബിക ആണ് മരിച്ചത്.
ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.
ഇവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.







