Connect with us

accident in oman

ഒമാനിൽ വാഹനാപകടം; അവധിക്ക് ദുബൈയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി മരിച്ചു

ഇവർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു.

Published

|

Last Updated

സലാല | പെരുന്നാൾ അവധിക്ക് ദുബൈയിൽ നിന്നെത്തിയ മലയാളി ഒമാനിലെ ഹൈമയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ കായംകുളം സ്വദേശിനി ചേപ്പാട് പള്ളിത്തേക്കാത്തിൽ ഷേബ മേരി തോമസ് (32) ആണ് മരിച്ചത്.

സലാലയിലേക്ക് വന്ന രണ്ട് മലയാളി കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നിസ്‌വ ആശുപതിയിലേക്ക് മാറ്റി. ഷേബ മേരി തോമസിൻ്റെ പിതൃ സഹോദരനായ മാത്യൂസ് ഡാനിയൽ സലാലയിലുണ്ട്.
---- facebook comment plugin here -----

Latest