Connect with us

Kerala

കഴക്കൂട്ടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ക്ക് പരുക്ക്

ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ആറരയോടെയാണ് വാഹനാപകടമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം|കഴക്കൂട്ടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ആറരയോടെയാണ് വാഹനാപകടമുണ്ടായത്.

ചന്ത വിള കിന്‍ഫ്രക്ക് മുന്നിലെ വളവില്‍ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അടൂരിലേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.