Kerala
വടകരയില്‍ കലാശക്കൊട്ടിനിടെ സ്ഥാനാര്‍ഥിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം ; എല്‍ഡിഎഫ് പരാതി നല്‍കി
വടകരയില്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും അവഹേളിക്കുന്നതിനുമാണ് യു.ഡി.എഫ് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

വടകര | കൊട്ടക്കലാശത്തിനിടെ വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യക്തി അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിനെതിരെ പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ് എല്‍ഡിഎഫ് വടകര മണ്ഡലം സെക്രട്ടറി വത്സന്‍ പനോളി പരാതി നല്‍കിയത്.
വടകര അഞ്ചുവിളക്കിന് സമീപത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യുന്ന മുദ്രാവാക്യം മുഴക്കിയത്. വടകരയില്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും അവഹേളിക്കുന്നതിനുമാണ് യു.ഡി.എഫ് ശ്രമിച്ചതെന്നും എല്‍ഡിഎഫ് ആരോപിച്ചു.
---- facebook comment plugin here -----