Connect with us

Uae

അപകടം കുറക്കാന്‍ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരെക്കൂടി പരിഗണിക്കണമെന്ന് അബൂദബി പോലീസ്

ഗുരുതര അപകടങ്ങളുടെ വീഡിയോ കാണിച്ചു ബോധവല്‍കരണം നടത്തുന്നത് തുടരുമെന്നും പോലീസ് അറിയിച്ചു.

Published

|

Last Updated

അബൂദബി |  രാജ്യത്ത് നടക്കുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്ന് ഡ്രൈവര്‍മാരോട് അബൂദബി പോലീസ്. റോഡ് അപകടങ്ങളിലെ ഇരകളെ ഓര്‍മ്മിക്കുന്ന ലോക ദിനമായ ഇന്നലെയാണ് അബൂദബി പൊലീസ് ഫേസ്ബുക്ക് പേജിലൂടെ ഇത്തരമൊരു ആഹ്വാനം നടത്തിയത്.
അമിതവേഗത കുറച്ചും മറ്റു വാഹനങ്ങളുമായി വേണ്ടത്ര അകലം പാലിച്ചും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം ഒഴിവാക്കിയും ഗതാഗത നിയമങ്ങള്‍ പാലിച്ചും അപകടങ്ങള്‍ കുറയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിങ് വരുത്തിവയ്ക്കുന്ന ഗുരുതര അപകടങ്ങളുടെ വീഡിയോ കാണിച്ചു ബോധവല്‍കരണം നടത്തുന്നത് തുടരുമെന്നും പോലീസ് അറിയിച്ചു.

റോഡ് അപകടങ്ങളിലെ ഇരകളെ ഓര്‍മ്മിക്കുന്നതിനു വേണ്ടി 2005ലാണ് ഐക്യരാഷ്ട്ര സംഘടന നവംബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ആചരിച്ചു തുടങ്ങിയത്.
2020ല്‍ 354 അപകട മരണങ്ങളാണ് യുഎഇയില്‍ ഉണ്ടായത്. 2019ല്‍ 448 മരണങ്ങളാണ് രാജ്യത്ത് നടന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം അപകട മരണ നിരക്ക് കുറഞ്ഞതെന്ന് റോഡ് സേഫ്റ്റി യുഎഇ മാനേജിങ് ഡയറക്ടര്‍ തോമസ് എഡില്‍മാന്‍ പറഞ്ഞു. യുഎഇയില്‍ കാറുകളുടെ എണ്ണം പെരുകിയിട്ടുണ്ടെന്നും 2021ല്‍ അപകട മരണ നിരക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest