Connect with us

National

ഡല്‍ഹിയിലും ഹരിയാനയിലും എ എ പി ലോക്‌സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

സീറ്റ വിഭജന ചര്‍ച്ചകള്‍ പ്രകാരം ഡല്‍ഹിയില്‍ എ എ പി 4 സീറ്റുകളിലും കോണ്‍ഗ്രസ് 3 സീറ്റുകളിലുമാണ് മത്സരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലും ഹരിയാനയിലും എ എ പി  ലോക്‌സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായുള്ള ഡല്‍ഹിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയീക്കിയതിന് പിന്നാലെയാണ് എ എ പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് നീങ്ങിയത്. ഈസ്റ്റ് ഡല്‍ഹി : കുല്‍ദീപ് കുമാര്‍, ന്യൂഡല്‍ഹി : സോമനാഥ് ഭാരതി, വെസ്റ്റ് ഡല്‍ഹി : മഹാബല്‍ മിശ്ര, സൗത്ത് ഡല്‍ഹി : സഹി റാം പഹല്‍വാന്‍ എന്നിവരാണ് ഡല്‍ഹിയിലെ എ എ പി സ്ഥാനാര്‍ഥികള്‍.
സീറ്റ വിഭജന ചര്‍ച്ചകള്‍ പ്രകാരം ഡല്‍ഹിയില്‍ എ എ പി 4 സീറ്റുകളിലും കോണ്‍ഗ്രസ് 3 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍ മുന്‍ രാജ്യസഭ എം പി സുഷില്‍ ഗുപ്ത എ എ പിക്കായി ജനവിധി തേടും.

Latest