Connect with us

aluva suicide

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ യുവതി തൂങ്ങി മരിച്ച നിലയില്‍

ആത്മഹത്യക്കുറിപ്പില്‍ ഭര്‍ത്താവിനും പോലീസിനുമെതിരെ ആരോപണം

Published

|

Last Updated

കൊച്ചി | ആലുവ എടയപ്പുറത്ത് ഗാര്‍ഡഹിക പീഡനത്തിന് പരാതി നല്‍കിയ യുവതി തൂങ്ങി മരിച്ച നിലയില്‍. എടയപ്പുറം സ്വദേശി മോഫിയ പര്‍വീന്‍ (21) ആണ് മരിച്ചത്. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി യുവതി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരെ പരാതി നല്‍കി പോലീസ് സ്‌റ്റേഷനില്‍ നിന്നും എത്തിയ ശേഷം മോഫിയ വീട്ടില്‍ കതകടച്ച് ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

യുവതിയുടേയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇതില്‍ ഭര്‍തൃവീട്ടുകാര്‍ക്കും ആലുവ സി ഐക്കുമെതിരെ ആരോപണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വിളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

യുവതി നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ ഇടാന്‍പോലും പോലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. യുവതിയോട് സ്റ്റേഷിനല്‍വെച്ച് സി ഐ മോശമായി പ്രതികരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തൊടുപുഴ സ്വകാര്യ കോളജിലെ എല്‍ എല്‍ ബി വിദ്യാര്‍ഥിയാണ് മോഫിയ.

‘എന്റെ അവസാനത്തെ ആഗ്രഹം’ എന്ന പേരില്‍ മോഫിയ പര്‍വീന്റെ ആത്മഹത്യക്കുറിപ്പിലുള്ളത് ഇപ്രകാരമാണ്.
”ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവന്‍ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക പ്രശ്‌നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല സുഹൈല്‍. എന്റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.
അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാന്‍ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഞാനെന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും”

തുടര്‍ന്ന് വലിയ അക്ഷരങ്ങളില്‍
മോഫിയ എഴുതിയിരിക്കുന്നത് ഇങ്ങനെ:

”സിഐ്ക്ക് എതിരെ നടപടി എടുക്കണം. Suhail, Mother, Father Criminals ആണ്. അവര്‍ക്ക് Maximum ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!”

 

 

 

 

 

---- facebook comment plugin here -----

Latest