Connect with us

National

നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി

അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

Published

|

Last Updated

അഹമ്മദാബാദ്| നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മുമ്പായി രാജ്യത്ത് വീണ്ടും ആത്മഹത്യ. അഹമ്മദാബാദിലെ ന്യൂ റാണിപ് സ്വദേശിയായ 17കാരനാണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. വിദ്യാര്‍ഥി താമസിച്ചിരുന്ന ഫ്‌ലാറ്റിലെ കിടപ്പുമുറിയുടെ ബാല്‍ക്കണിയിലെ സംരക്ഷണ വല മുറിച്ചുമാറ്റിയാണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയായിരുന്നു.

അമ്മയോടും അനിയനോടുമൊപ്പമാണ് വിദ്യാര്‍ഥി താമസിച്ചിരുന്നത്. ക്രിമിനല്‍ അഭിഭാഷകനായ പിതാവ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സൂറത്തില്‍ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞാണ് കഴിയുന്നത്. സബര്‍മതി പോലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീട്ടില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി പിടിച്ചെടുത്തു. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, കോച്ചിംഗ് സെന്ററിലെ സഹപാഠികള്‍ എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മൂന്ന് ദീവസം മുമ്പാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്.

Content Highlights:
A 17 year old NEET aspirant died by suicide in Ahmedabad by jumping from the sixth floor of his apartment building. The high-performing student had secured 85 percent marks in his class 12 exams. Sabarmati police registered a case and seized his laptop for forensic analysis.

Latest