Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഇനിയും സമയം നീട്ടി നല്‍കാനാവില്ല; കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന് 29നകം അറിയിക്കണമെന്ന് ഹൈക്കോടതി
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യത്തിലധികം സാവകാശം ഇതിനകം തന്നെ നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതി
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടു പോകുന്നതിനെതിരെ ഹൈക്കോടതി. സമയം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്തിമ റിപ്പോര്‍ട്ട് എന്ന് നല്‍കുമെന്ന് ഈ മാസം 29നകം അറിയിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം നല്‍കി.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യത്തിലധികം സാവകാശം ഇതിനകം തന്നെ നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന് ഇനി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേ സമയം അന്വഷണം അന്തിമഘട്ടത്തിലാണെന്ന് എസ്ഐടി അറിയിച്ചു. സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഗൂഢാലോചന അന്വേഷിച്ചുവരികയാണെന്നും എസ്‌ഐടി വ്യക്തമാക്കി.
2025 ല്‍ പി എസ് പ്രശാന്ത് പ്രസിഡന്റായ കാലത്ത് ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം അന്വേഷണ പുരോഗഗതി റിപ്പോര്‍ട്ട് എസ്‌ഐടി കോടതിക്ക് കൈമാറി.
പാളികള്‍ അഴിച്ചെടുത്ത് കൊണ്ടുപോയതില്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരടക്കം ആര്‍ക്കൊക്കെ വീഴ്ചപറ്റിയെന്ന് അ്‌ന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
Content Highlights: The Kerala High Court criticized the SIT for delaying the chargesheet in the Sabarimala gold theft case. The court stated that no more time can be granted for the probe. The investigation team was directed to inform the court by June 29 regarding when the final report will be submitted.







