Connect with us

Kerala

പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വനിതാ കോച്ച് മതി;  ഉത്തരവ് പുറപ്പെടുവിച്ച് മനുഷ്യാവകാശ കമ്മിഷന്‍

പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെണ്‍കുട്ടികളും വസ്ത്രം മാറുന്ന മുറികളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം പൂര്‍ണമായും നിഷേധിക്കണം. ആവശ്യമെങ്കില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം.

Published

|

Last Updated

തിരുവനന്തപുരം |   സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഇത് സംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്(കെ സി എ) നിര്‍ദ്ദശം നല്‍കിയത്.  കെ സി എയുടെ കീഴില്‍ ക്രിക്കറ്റ് പരിശീലിക്കാന്‍ എത്തുന്ന  പെണ്‍കുട്ടികളെ പരിശീലകന്‍ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പരിശീലനം നടക്കുന്ന സമയം മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെണ്‍കുട്ടികളും വസ്ത്രം മാറുന്ന മുറികളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം പൂര്‍ണമായും നിഷേധിക്കണം. ആവശ്യമെങ്കില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം.

പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അവര്‍ താല്പര്യപ്പെട്ടാല്‍ പരിശീലന സ്ഥലത്ത് തുടരാന്‍ അനുവദിക്കണം. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ഇവ പരിശോധിച്ച് അസ്വാഭാവിക പ്രവൃത്തികള്‍ കണ്ടെത്തിയാല്‍ പോലീസിനെ അറിയിക്കണം. പരിശീലകര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഉടന്‍ പൊലീസിന് കൈമാറണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ആരോപണ വിധേയനായ പരിശീലകന്‍ പോക്‌സോ കേസില്‍ വിചാരണ നേരിടുന്നയാളായതിനാല്‍ മറ്റ് അസോസിയേഷനുകളുമായി സഹകരിക്കരുതെന്ന കെസി എയുടെ നിര്‍ദ്ദേശം ജില്ലാ അസോസിയേഷനുകള്‍ നടപ്പാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അസിസ്റ്റന്റ് കോച്ചായ യുവാവിനെതിരെ  ആറ് ലംഗികാതിക്രമ കേസുകളാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Content Highlights: The State Human Rights Commission directed the Kerala Cricket Association to appoint female coaches for training girls. This follows reports of sexual harassment by an assistant coach in Thiruvananthapuram who faces POCSO charges. The commission ordered restricted access to changing rooms and CCTV installation.

Latest