Kerala
അര്‍ജുന്‍ ആയങ്കിയുമായി സൈബര്‍ പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണി മുഴക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.
കണ്ണൂർ| സൈബര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞിരുന്ന തളിപ്പറമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണി മുഴക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. കേസിലെ പ്രധാന തെളിവാണ് ഈ മൊബൈല്‍ ഫോണ്‍.
അറസ്റ്റിനിടെ പിടികൂടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചല്ല സമൂഹമാധ്യമങ്ങളില്‍ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതോടെ മറ്റൊരു ഫോണ്‍ കണ്ടെത്തുന്നതിനാണ് തെളിവെടുപ്പ് നടത്തുന്നത്.
ഇന്നലെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 വരെയാണ് കസ്റ്റഡി കാലാവധി.
അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിടരുതെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് പോലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
Content Highlights:
Cyber Police are taking Arjun Ayanki to Thaliparamba for evidence collection to recover the mobile phone used to post threats against the Home Minister. Thalassery CJM Court granted three days of police custody until Friday. Defence counsel argued against custody, but the court rejected it.



