Connect with us

Kerala

മദ്യലഹരിയില്‍ മൊബൈലും നോക്കി പാളത്തില്‍ കിടന്ന യുവാവ് പിടിയില്‍; ട്രെയിന്‍ 15 മിനുട്ട് പിടിച്ചിട്ടു

യുവാവ് കിടന്നതിന് സമീപത്തായാണ് വണ്ടി നിന്നത്

Published

|

Last Updated

പുനലൂര്‍ |  മദ്യലഹരിയില്‍ റെയില്‍പാളത്തില്‍ മൊബൈല്‍ ഫോണും നോക്കി കിടന്ന യുവാവ് അറസ്റ്റില്‍ . റെയില്‍വേ പാളത്തില്‍ യുവാവ് കിടന്നതിനെ തുടര്‍ന്ന് കൊല്ലത്തേക്ക് പുറപ്പെട്ട തീവണ്ടി 15 മിനിറ്റ് നിര്‍ത്തിയിടേണ്ടി വന്നു. പുനലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ച്ച വൈകിട്ട് 7.40 നാണ് സംഭവം.പുനലൂര്‍ സ്വദേശി മുഹമ്മദ് റാഫിയെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.

ട്രെയിനിന് വേഗത വളരെ കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. പുനലൂരില്‍ നിന്ന് കൊല്ലത്തേക്കുള്ള വണ്ടി പുറപ്പെട്ട ഉടനെയാണ് സംഭവം. യുവാവ് കിടന്നതിന് സമീപത്തായാണ് വണ്ടി നിന്നത്.എആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തിയാണ് യുവാവിനെ പാളത്തില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം കേസെടുത്തു.

Latest