Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി ഒളിവില്‍ പോയ യുവാവ് പിടിയില്‍

മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Published

|

Last Updated

കാടാച്ചിറ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ യുവാവ് പിടിയില്‍. മാവിലായി സ്വദേശി സാന്‍ലിത്ത് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് വശത്താക്കിയാണ് പ്രതി മയക്കുമരുന്ന് നല്‍കിയത്. സംഭവത്തിനുശേഷം നാടുവിട്ട പ്രതിയെ മൂന്നു മാസത്തിനുശേഷം ബെംഗളൂരുവില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.

മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എടക്കാട് എസ്‌ഐ ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest