National
നടന്‍ സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റില്‍
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മുംബൈ| ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂര്‍ സ്വദേശി ധക്കദ് രാം വിഷ്ണോയി(21) യെയാണ് പൊലീസ് പിടികൂടിയത്. രാജസ്ഥാന്‍ പൊലീസുമായി മുംബൈ പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് വിഷ്‌ണോയിയെ കസ്റ്റഡിയില്‍ എടുത്തത്.
യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മാര്‍ച്ച് 18 നാണ് യുവാവ് ഇ-മെയില്‍ വഴി സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. സല്‍മാനെ കൊല്ലുമെന്നായിരുന്നു സന്ദേശം. നടന്റെ പരാതിയില്‍ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്വാലയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ധക്കദ് രാം വിഷ്ണോയിക്ക് ഉണ്ട്.







