Kerala
വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാഹനാപകടം; യുവാവ് മരിച്ചു
കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി സുബിന്‍ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാര്‍ഥിനെ (18) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം | കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എം സി റോഡില്‍ വെഞ്ഞാറമൂട് കീഴായിക്കോണത്താണ് അപകടമുണ്ടായത്. കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി സുബിന്‍ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാര്‍ഥിനെ (18) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്കിന് പിന്നില്‍ യാത്ര ചെയ്തിരുന്ന സുബിന്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കിളിമാനൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കിളിമാനൂര്‍ ഭാഗത്തു നിന്നും ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറിലാണ് ബൈക്ക് ഇടിച്ചത്.







