murder
കണ്ണൂരില്‍ സഹോദരന്റെ കുത്തേറ്റ യുവാവ് മരിച്ചു
മദ്യപിച്ചെത്തിയ ആശിഫ് വീട്ടില്‍ ബഹളമുണ്ടാക്കുകയും അഫ്‌സലിനെ മര്‍ദിക്കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ | ധര്‍മടത്ത് സഹോദരന്റെ കുത്തേറ്റ സഹോദരന്‍ മരിച്ചു. ചിറക്കുനി ആഇശ മന്‍സിലില്‍ ആശിഫ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട സഹോദരന്‍ അഫ്‌സലിനെ തലശ്ശേരിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ആശിഫ് വീട്ടില്‍ ബഹളമുണ്ടാക്കുകയും അഫ്‌സലിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ അഫ്സൽ കത്തിയെടുത്ത് ആശിഫിനെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ ആശിഫിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----