Connect with us

National

ലക്‌നോവില്‍ ബിജെപി എംഎല്‍എയുടെ ഔദ്യോഗിക വസതിയില്‍ യുവാവ് ജീവനൊടുക്കി

യോഗേഷ് ശുക്ലയുമായി ബന്ധപ്പെട്ട മാധ്യമ സംഘത്തിലെ അംഗമായിരുന്നു മരിച്ച തിവാരി.

Published

|

Last Updated

ലക്‌നോ|ലക്‌നോവില്‍ ബിജെപി എംഎല്‍എ യോഗേഷ് ശുക്ലയുടെ ഔദ്യോഗിക വസതിയില്‍ യുവാവ് ജീവനൊടുക്കി. ഹസ്രത്ഗഞ്ച് ഏരിയയിലുള്ള ശുക്ലയുടെ സര്‍ക്കാര്‍ വസതിയിലാണ് സംഭവമുണ്ടായത്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഹൈദര്‍ഗഢ് സ്വദേശിയായ ശ്രേഷ്ഠ തിവാരി (24) ആണ് മരിച്ചത്. ലക്‌നോവിലെ ബക്ഷി കാ തലാബ് (ബികെടി) നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധിയാണ് യോഗേഷ് ശുക്ല.

യോഗേഷ് ശുക്ലയുമായി ബന്ധപ്പെട്ട മാധ്യമ സംഘത്തിലെ അംഗമായിരുന്നു മരിച്ച ശ്രേഷ്ഠ തിവാരി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ശ്രേഷ്ഠ തിവാരിയുടെ മരണ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അതേസമയം ശ്രേഷ്ഠ തിവാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

 

---- facebook comment plugin here -----

Latest