Kerala
തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലിടിച്ച് അപകടം; യുവാവും യുവതിയും മരിച്ചു
സൂരജ് കെ എസ്, ശ്വേത അശോക് എന്നിവരാണ് മരിച്ചത്.

കൊച്ചി|എറണാകുളം തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ യുവാവും യുവതിയും മരിച്ചു. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്പില്‍ സുരേഷിന്റെ മകന്‍ സൂരജ് കെ എസ്, തൃശൂര്‍ പഴുവില്‍ വെസ്റ്റ് വള്ളൂക്കാട്ടില്‍ അശോക് കുമാറിന്റെ മകള്‍ ശ്വേത അശോക് എന്നിവരാണ് മരിച്ചത്. രാത്രി 12.45നാണ് അപകടമുണ്ടായത്.
ഫോറം മാളില്‍ നിന്ന് ശ്വേതയെ കാക്കനാടുള്ള താമസസ്ഥലത്ത് വിടാന്‍ പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് ചമ്പക്കര മാര്‍ക്കറ്റിനടുത്തുള്ള 953-ാം നമ്പര്‍ മെട്രോ പില്ലറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----