Connect with us

Kerala

വാളയാറില്‍ വാതക ടാങ്കറിനു പിന്നില്‍ വാഹനമിടിച്ചു; വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ചോര്‍ന്നു

കഞ്ചിക്കോട്ടു നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

പാലക്കാട് | വാളയാറില്‍ വാതക ടാങ്കറിനു പിന്നില്‍ വാഹനമിടിച്ച് വന്‍ വാതക ചോര്‍ച്ച. ടാങ്കറില്‍ നിറച്ചിരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡാണ് ചോര്‍ന്നത്.

കഞ്ചിക്കോട്ടു നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.

അപകടത്തെ തുടര്‍ന്ന് വാളയാര്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടാവസ്ഥയില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

Latest