Kozhikode
സഊദിയിലെ അല്‍ഹസ്സയില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
കൂട്ടാലിട നടുവണ്ണൂര്‍ അബ്ദുല്‍ അസീസ്-റസിയ ദമ്പതികളുടെ മകന്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (27) ആണ് മരിച്ചത്.
അല്‍ ഹസ്സ | സഊദി അറേബ്യയിലെ അല്‍ഹസ്സയില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കൂട്ടാലിട നടുവണ്ണൂര്‍ അബ്ദുല്‍ അസീസ്-റസിയ ദമ്പതികളുടെ മകന്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (27) ആണ് മരിച്ചത്.
ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന അജ്മല്‍ റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ, സഞ്ചരിച്ചിരുന്ന വാഹനത്തിന് അല്‍ ഹസ്സ മുബാറസിലെ റാഷിദിയയില്‍ വെച്ച് തീപിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വാഹനം പൂര്‍ണമായും കത്തിയമര്‍ന്നു.
വാഹനത്തിനുള്ളില്‍ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണ കാരണം. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് അല്‍ഹസ്സയിലെ പ്രവാസി സമൂഹം. അവിവാഹിതനായ മുഹമ്മദ് അജ്മല്‍ ഒമ്പത് മാസം മുമ്പാണ് സഊദിയില്‍ എത്തിയത്.







