Connect with us

Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പരിശീലന വിമാനം ഇടിച്ചിറക്കി

ഇടിച്ചിറക്കിയപ്പോള്‍ നിമാനത്തിന് തീപിടിക്കാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൈലറ്റടക്കം ആര്‍ക്കും പരുക്കേറ്റിട്ടില്ല

രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോള്‍ നിമാനത്തിന് തീപിടിക്കാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.