Kerala
പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു
കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെയും ജര്‍ഷിത കൊടശ്ശേരിയുടേയും മകന്‍ യസീം ആണ് മരിച്ചത്

കോഴിക്കോട് | പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെയും ജര്‍ഷിത കൊടശ്ശേരിയുടേയും മകന്‍ യസീം ആണ് മരിച്ചത്.
ഇന്നലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.
---- facebook comment plugin here -----