Connect with us

Kerala

കാറില്‍ മയക്കുമരുന്നു കടത്തുകയായിരുന്ന ഫറോക്ക് സ്വദേശി മുത്തങ്ങയില്‍ പിടിയില്‍

മണന്തല പടന്ന ചെമ്പ്രയില്‍ വീട്ടില്‍ ടി മുഹമ്മദ് ആഷിഖ് (29) ആണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി പിടിയിലായത്

Published

|

Last Updated

ബത്തേരി | കാറില്‍ മയക്കുമരുന്നു കടത്തുകയായിരുന്ന ഫറോക്ക് സ്വദേശിയായ യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയില്‍ വീട്ടില്‍ ടി. മുഹമ്മദ് ആഷിഖ് (29) ആണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറും എക്സൈസ് പിടിച്ചെടുത്തു. 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ജെ സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി ടി സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ എസ്. അനീഷ്, പി ആര്‍ വിനോദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി സിബിജ, കെ ഇ ഷൈനി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം എം ബിനു, വി കെ വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

 

---- facebook comment plugin here -----

Latest