Connect with us

Kerala

മൂന്ന്‌പേരെ കൊന്ന ബംഗാള്‍ സ്വദേശി കോഴിക്കോട് പിടിയില്‍

ബംഗാളില്‍ കൊല നടത്തി പ്രതി കേരളത്തിലേക്ക് കടക്കുകയായിരുന്നു

Published

|

Last Updated

കോഴിക്കോട് | പശ്ചിമ ബംഗാളില്‍ മൂന്ന് പേരെ കൊലപ്പെടുത്തി കേരളത്തിലേക്ക് കടന്ന പ്രതി കോഴിക്കോട്ട് പിടിയില്‍. നോര്‍ത്ത് 24 പര്‍ഗാന സ്വദേശി രവികുല്‍ സര്‍ദാറിനെയാണ് അറസ്റ്റ് ചെയ്തത്. ബംഗാളിലെ കാനിംഗ് സ്റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ കൊല നടത്തിയത്. കൊല നടത്തിയ ശേഷം അവിടെ നിന്നും മുങ്ങിയ പ്രതി കോഴിക്കോട് മീഞ്ചന്തയിലെ പരിചയക്കാരായ അതിഥിത്തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് വരുകയായിരുന്നു. രവികുല്‍ കോഴിക്കോടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ നിന്നെത്തിയ പോലീസ് പന്നിയങ്കര പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 

Latest