Connect with us

Dead in the well

വടകരയില്‍ അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഖില (32), മക്കളായ കശ്യപ് (6), വൈഭവ് (ആറ് മാസം) എന്നിവരാണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര തിരുവള്ളൂരില്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് (ആറ് മാസം) എന്നിവരാണ് മരിച്ചത്.

ഭര്‍ത്താവ് നിധീഷ് ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ നടത്തിയ തെരച്ചിലിലാണു കിണറില്‍ മൂവരെയും കണ്ടത്. പിന്നാലെ ഫയര്‍ഫോഴ്‌സെത്തി മൂന്നു പേരേയും കിണറ്റില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് പേരുടേയും മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടികളെ ശരീരത്തോടു ചേര്‍ത്തു കെട്ടിയശേഷം അഖില കിണറ്റില്‍ ചാടി എന്നാണു പ്രാഥമിക നിഗമനം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

---- facebook comment plugin here -----

Latest