Connect with us

Alappuzha

എടത്വായില്‍ ഇരുചക്ര വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇന്ന് രാവിലെ 7.30 യോടെ ആയിരുന്നു അപകടം.

Published

|

Last Updated

അമ്പലപ്പുഴ | തിരുവല്ല സംസ്ഥാന പാതയില്‍ എടത്വ കെ എസ് ആര്‍ടി സി ബസ് ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു. തലവടി സ്വദേശിയായ വാതപ്പള്ളി ജോസ് തോമസ് (മോനിച്ചന്‍-58) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 യോടെ ആയിരുന്നു അപകടം.

തിരുവല്ലായില്‍ നിന്ന് അമ്പലപ്പുഴയിലേക്ക് പച്ചക്കറിയുമായി പോയ പിക്കപ്പ് വാനുമായി മോനിച്ചന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടനെ തന്നെ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.