Connect with us

Eranakulam

എറണാകുളം സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍

കൊച്ചി കക്കാട്കര മാമല തിരുവാംകുളം സ്വദേശി വെള്ളാരം പാറക്കല്‍ പരേതനായ നാരായണന്റെ മകന്‍ വി എന്‍ ബിനുവിനെയാണ് (53) മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

അബൂദബി | അബൂദബി നഗരത്തില്‍ റോഡിനരികിലെ തൂണില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി കക്കാട്കര മാമല തിരുവാംകുളം സ്വദേശി വെള്ളാരം പാറക്കല്‍ പരേതനായ നാരായണന്റെ മകന്‍ വി എന്‍ ബിനുവിനെയാണ് (53) ടൂറിസ്റ്റ് ക്ലബിലെ താമസ സ്ഥലത്തിനടുത്ത് നിര്‍മാണം നടക്കുന്ന സ്ഥലത്തുള്ള ബോര്‍ഡിലെ തൂണില്‍ മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹം സെന്‍ട്രല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

മാതാവ്: ഉഷ നാരായണന്‍. ഭാര്യ: ലത. മക്കള്‍: ഉണ്ണിമായ ബിനു, അക്ഷയ് ബിനു. ഏക സഹോദരി: ബിന്ദു ഷിബി. ബിനുവിനെ കുറിച്ച് വിവരമൊന്നുമില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം അബൂദബി കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി അബൂദബി കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.