Connect with us

Kerala

കണ്ണൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് സമരം പിന്‍വലിച്ചു

ബസ് ഉടമകളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് സമരം പിന്‍വലിച്ചു. ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരം പിന്‍വലിച്ചതോടെ പാനൂര്‍, കൂത്തുപറമ്പ്, തലശ്ശേരി റൂട്ടുകളില്‍ ബസുകള്‍ ഭാഗികമായി സര്‍വീസ് തുടങ്ങി. തലശ്ശേരിയില്‍ ബസ് ഉടമകളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ഇന്ന് മിന്നല്‍ സമരം നടത്തിയത്. അപ്രതീക്ഷിത സമരത്തില്‍ വിദ്യാര്‍ഥികളുമുള്‍പ്പടെ നൂറുക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. രാവിലെ തുടങ്ങിയ സമരം കോഴിക്കോട് -കണ്ണൂര്‍, കോഴിക്കോട് – തൃശൂര്‍ റൂട്ടുകളിലും വ്യാപിപ്പിച്ചിരുന്നു.

 

Latest