Connect with us

National

മുംബൈയിലെ കമല നഗറില്‍ വന്‍ തീപിടിത്തം

നിലവില്‍ ആര്‍ക്കും പരിക്കേറ്റതായോ മറ്റ് അപകടങ്ങള്‍ ഉണ്ടായതായോ വിവരം ലഭിച്ചിട്ടില്ല.

Published

|

Last Updated

മുംബൈ| മുംബൈയിലെ കമല നഗറിലെ ചേരിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. പത്ത് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഒരു പരിധിവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ ആര്‍ക്കും പരിക്കേറ്റതായോ മറ്റ് അപകടങ്ങള്‍ ഉണ്ടായതായോ വിവരം ലഭിച്ചിട്ടില്ല.
എന്നാല്‍ പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ധാരാവി കമല നഗറിലെ തീപിടിത്തത്തെ തുടര്‍ന്ന് 90 അടി റോഡ് അടച്ചതായും ഗതാഗതം ശാന്ത് രോഹിദാസ് മാര്‍ഗിലേക്ക് തിരിച്ചുവിട്ടതായും മുംബൈ പൊലീസ് ട്വിറ്ററില്‍ പറഞ്ഞു.