Connect with us

Kerala

ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പ്രചാരണം നടന്നു; എംഎം ഹസന്‍

വ്യാജ വീഡിയോകൾ ഉണ്ടാക്കി ഷാഫിക്കെതിരെ അതിരൂക്ഷമായ രീതിയില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നും എംഎം ഹസന്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ സഖാക്കളുടെ നേതൃത്വത്തില്‍ വിദ്വേഷ പ്രചാരണം നടന്നെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍.

വ്യാജ വീഡിയോ ഉണ്ടാക്കി ഷാഫിക്കെതിരെ അതിരൂക്ഷമായ രീതിയില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നും ഹസന്‍ ആരോപിച്ചു. വര്‍ഗീയമായ വിദ്വേഷം ആളിക്കത്തിക്കാനാണ് ഷാഫിക്കെതിരെ ഇത്തരം പ്രചരണം നടത്തിയതെന്നും ഇതിനെതിരെ ഈ മാസം പതിനൊന്ന് വടകരയില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ പ്രതിരോധ പരിപാടി സംഘടിപ്പിക്കുമെന്നും ഹസന്‍ പറഞ്ഞു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest