Connect with us

National

മുംബൈയില്‍ ഇരുനില കെട്ടിടത്തില്‍ തീപ്പിടുത്തം; ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്ത് മരിച്ചു

ചെമ്പൂര്‍ സിദ്ധാര്‍ത്ഥ് കോളനിയില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.

Published

|

Last Updated

മുംബൈ |  മുംബൈയില്‍ ഇരുനില കെട്ടിടത്തിന് തീപ്പിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്ത് മരിച്ചു. ചെമ്പൂര്‍ സിദ്ധാര്‍ത്ഥ് കോളനിയില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.

താഴത്തെ നിലയിലെ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും കുടുംബം താമസിച്ചിരുന്ന മുകള്‍ നിലയിലേക്കും തീ പടരുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

പാരീസ് ഗുപ്ത (7), നരേന്ദ്ര ഗുപ്ത( 10), മഞ്ജു പ്രേം ഗുപ്ത( 30), അനിത ഗുപ്ത( 39) പ്രേം ഗുപ്ത( 30), വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Latest