Kerala
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപ്പിടിത്തം
നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തിയത്.
		
      																					
              
              
            എറണാകുളം | പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപ്പിടിത്തം. രായമംഗലം പീച്ചനാം മുകളില്‍ പ്ലൈവുഡ് കമ്പനിയിലാണ് ഞായറാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പുല്ലുവഴി സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് അപകടമുണ്ടായത്. കനത്ത ചൂടുകാരണം തീ അണയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
തീ മറ്റുസ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ആദ്യം മുതലേ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തിയത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
