Connect with us

International

ഭൂമിയ്ക്കായി ഒരു ദിനം

പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക് എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന പ്രമേയം.

Published

|

Last Updated

ഇന്ന് ലോക ഭൗമ ദിനം. ജനങ്ങള്‍ക്കിടയില്‍ ‌പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഏപ്രില്‍ 22 ഭൗമ ദിനമായി ആചരിക്കുന്നത്. ഭൂമി അതിലോലമായ ഗ്രഹമാണെന്നും അതിനെ നിലനിർത്താൻ നമ്മുടെ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു. 1970 ഏപ്രിൽ 22 ന് അമേരിക്കയിലാണ് ആദ്യ ഭൗമ ദിനം ആചരിച്ചത്.

പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക് എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന പ്രമേയം.പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ ദാരുണമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനാണ് ഈ പ്രമേയം തിരഞ്ഞെടുത്തത്.2024 അവസാനത്തോടെ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന, ചരിത്രപരമായ യുഎൻ പ്ലാസ്റ്റിക് കൺവെൻഷൻ കൂടി ലക്ഷ്യം വെച്ചാണ് ഈ പ്രമേയം തിരഞ്ഞെടുത്തത്. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട 50-ലധികം രാജ്യങ്ങളിൽ ഒന്നാണ് യുകെ.

പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഭൂമിയുടെ മാറ്റത്തിനായി പ്രവര്‍ത്തിക്കാനുമുള്ള മികച്ച അവസരമാണ് ഭൗമദിനം. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ പോലും പരിസ്ഥിതിയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കും. ഭൂമിയെ മുറിവേൽപ്പിക്കാതെ നമുക്ക് ഈ ഭൗമ ദിനത്തിലും ഇനി വരുന്ന നാളുകളിലും മുന്നോട്ട് പോകാം

Latest