Kerala
നെടുമ്പാശേരിയില്‍ 80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു: 37കാരന്‍ അറസ്റ്റില്‍
ആക്രമണത്തില്‍ വയോധിക്കക് നിസാര പരുക്കേറ്റു.
കൊച്ചി| 80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. നെടുമ്പാശേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. സംഭവത്തില്‍ സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ വയോധികയ്ക്ക് ചെറിയ പരുക്കുണ്ട്.
മക്കളെ വിവാഹം കഴിപ്പിച്ചുവിട്ട ശേഷം 80കാരി ഒറ്റയ്ക്കാണ് ഇവിടെ വീട്ടില്‍ താമസിച്ചിരുന്നത്. രാത്രി വീട്ടില്‍ കടന്നുകയറിയ യുവാവ് വയോധികയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സുധീഷിന്റെ മുടിയില്‍ പിടിച്ചുവലിച്ചു. അതോടെ യുവാവിനെ തിരിച്ചറിഞ്ഞ് പേര് വിളിച്ചു. തുടര്‍ന്ന് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.







