Connect with us

Kerala

കടലില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ ഒഴുക്കില്‍പെട്ടു

കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ ഒഴുക്കില്‍പ്പെട്ടു. പള്ളിത്തുറ സ്വദേശി മെല്‍ബിന്‍ എഫ് ജൂസയെ ആണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.

നാലു സുഹൃത്തുക്കളോടൊപ്പമാണ് മെല്‍ബിന്‍ കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍പ്പെട്ട മറ്റുള്ളവര്‍ നീന്തിക്കയറിയെങ്കിലും മെല്‍ബിന്‍ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെല്‍ബിന്‍. കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

 

---- facebook comment plugin here -----

Latest