Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവ്

2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.

Published

|

Last Updated

കൊച്ചി | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഇതരസംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവ്. പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി അസം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാമിന് ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.

ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുറുപ്പംപടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

കേസ് അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടര്‍ വിഎസ് വിപിന്‍, എഎസ്‌ഐ മനോജ് കുമാര്‍, സീനിയര്‍ സിപിഒ അനീഷ് കുര്യാക്കോസ് സിപിഒമാരായ വിപിന്‍ വര്‍ക്കി,എന്‍പി ബിന്ദു എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

Latest