Connect with us

Kerala

ഐ പി എസ് തലത്തില്‍ അഴിച്ചുപണി; സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍

സഞ്ജീബ് കുമാര്‍ പട്‌ജോഷിയെ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയായി നിയമിച്ചു

Published

|

Last Updated

തിരുവനന്തപുരം സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥ തലത്തിലെ മാറ്റത്തിന് പിറകെ ഐപിഎസ് തലപ്പത്തും അഴിച്ചുപണി. സ്പര്‍ജന്‍ കുമാറിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ആയി നിയമിച്ചു. ദക്ഷിണ മേഖല ഐജിയുടെ ചുമതലയും സ്പര്‍ജന്‍ കുമാറിനാണ്.    നിലവിലെ കമ്മീഷണര്‍ സിഎച്ച് നാഗരാജു പോലീസ് ഹൗസിങ് ആന്‍ഡ് കോര്‍പ്പറേഷന്‍ സിഎംഡി ആകും.

സഞ്ജീബ് കുമാര്‍ പട്‌ജോഷിയെ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയായി നിയമിച്ചു.അങ്കിത് അശോകനെ സ്‌പെഷ്യല്‍ ബ്രാഞ്ച് ടെക്‌നിക്കല്‍ ഇന്റലിജന്‍സ് എസ്പിയായി നിയമിച്ചു. തൃശൂര്‍ പൂര നടത്തിപ്പിലെ പോലീസ് വീഴ്ച്ചയ്ക്ക് പിന്നാലെ അങ്കിത്തിനെ സ്ഥലം മാറ്റിയിരുന്നു. സതീഷ് ബിനോ പൊലീസ് ആസ്ഥാന ഡിഐജിയാകും. പി പ്രകാശിനെ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചു

 

---- facebook comment plugin here -----

Latest